
കോട്ടയം: സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടപ്പോള്‍ കോട്ടയത്ത് വില്ലനായത് ആനയാണ്. കോട്ടയത്ത് കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടതാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കും അണികള്‍ക്കും വിനയായത്. പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയാണ് ആന വിരണ്ടോടിയത്. ഇടത് സ്ഥാനാര്‍ത്ഥി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്റെ പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു. പ്രവര്‍ത്തകര്‍ നാലുപാടും ചിതറിയോടി.
കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തുള്ള റൗണ്ടില്‍ വച്ചാണ് സംഭവം. വൈകിട്ട് കൊട്ടിക്കലാശത്തിന് ആവേശം കൂട്ടാനെത്തിച്ചതായിരുന്നു ആനയെ. വാസവന്റെ ചിത്രം പതിച്ച തിടമ്പും ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവുമാണ് ആനപ്പുറത്തിരുന്നവരുടെ പക്കലുണ്ടായിരുന്നത്. ഇത് രണ്ടും പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് താഴെ വീണു.
എന്നാല്‍ ആന വിരണ്ട് അധികനേരം കഴിയും മുന്‍പ് തന്നെ ശാന്തനായി. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയോ, മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments