തിരുവനന്തപുരം : സംസ്ഥാനത്ത് വിധിയെഴുത്തിന് സമയമായി. തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് ദേശീയ പ്രാധാന്യവും പത്തനംതിട്ടയ്ക്ക് ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല തന്നെയായിരുനവ്‌നു പ്രധാന വിഷയവും. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാരെ അത് എത്രത്തോളം സ്വാധീനിക്കുമെന്ന് കേരളം ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍ മാറിയും മറിഞ്ഞുമാണ് പത്തനംതിട്ടയിലെ സര്‍വേ ഫലം. ശബരിമല പ്രക്ഷോഭത്തിന് ചുക്കാന്‍പിടിച്ച കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ആറന്മുളയുടെ എംഎല്‍എ വീണാ ജോര്‍ജാണ് ഇടത് സ്ഥാനാര്‍ത്ഥി. ആന്റോ ആന്റണിയേയാണ് സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കളത്തില്‍ ഇറക്കിയിരിക്കുന്നത്.
ട്വന്റിഫോറും ലീഡ് കോളെജും നടത്തിയ അഭിപ്രായ സര്‍വേയില്‍ പത്തനംതിട്ടയില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ സര്‍വേയില്‍ ചെറിയ മുന്‍തൂക്കം എല്‍ഡിഎഫിനാണ്. വീണാ ജോര്‍ജിന് 33 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് ലഭിക്കുക 32 ശതമാനം വോട്ടാണ്. ഏവരും ഉറ്റുനോക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ലഭിക്കുക 30 ശതമാനം വോട്ടാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. നേരിയ വ്യത്യാസത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും പത്തനംതിട്ടയിലെന്ന് ട്വന്റിഫോര്‍-ലീഡ് അഭിപ്രായ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെന്‍ഡ് ഒപ്പിയെടുത്താണ് ട്വന്റിഫോര്‍ സര്‍വേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സര്‍വേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയില്‍ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 7986 വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രില്‍ പതിനഞ്ചു മുതല്‍ എപ്രില്‍ പത്തൊന്‍പതു തീയതി വരെയായിരുന്നു സര്‍വേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സര്‍വേയുടെ കരുത്ത്.
Post Your Comments