Latest NewsElection NewsKerala

വിവാദ പ്രസംഗം ; ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസ്

കൊല്ലം : വിവാദ പ്രസംഗം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസ്. ഈ മാസം 13 ണ് ആറ്റിങ്ങൽ മണ്ഡലത്തിൽവെച്ച് ബാലക്കോട്ട് വിഷയം ഉന്നയിച്ചുള്ള മുസ്ലീം വിരുദ്ധ പരാമർശമാണ് ശ്രീധരൻപിള്ള നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് വി.ശിവൻകുട്ടിയാണ് പരാതി നൽകിയത്. ശിവൻകുട്ടിയുടെ മൊഴി ആറ്റിങ്ങൽ പോലീസ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button