റായ്പുര്‍: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഛത്തീസ്ഗഡ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കവാസി ലഖ്മ. ‘ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കോണ്‍ഗ്രസിന്റെ അല്ലാതെ രണ്ടാമത്തേതോ മൂന്നാത്തേതോ ബട്ടണില്‍ നിങ്ങള്‍ വിരല്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഷോക്കടിക്കും’ എന്നാണ് മന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിച്ചത്.
ഛത്തീസ്ഗഡ് സര്‍ക്കാരില്‍ എക്‌സൈസ്, കൊമേഴ്‌സ്, ഇന്‍ഡസ്ട്രീസ് മന്ത്രിയാണ് കവാസി ലഖ്മ. പരാമര്‍ശത്തിനെതിരെ ബി.ജെ.പി സംസ്ഥാന ഘടകം പരാതി നല്‍കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലഖ്മയ്ക്ക് നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ആദ്യ ബട്ടണ്‍ ബിറേഷ് താക്കൂറിന്റേതാണ്. രണ്ടാമത്തെ ബട്ടണില്‍ സ്പര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് ഷോക്ക് ഏല്‍ക്കും.
മൂന്നാമത്തെ ബട്ടണും അതുപോലെ തന്നെയാണ്. പക്ഷേ ആദ്യ ബട്ടണില്‍ അമര്‍ത്തിയാല്‍ കുഴപ്പമില്ല’ മന്ത്രി പറയുന്നു. കങ്കേര്‍ ജില്ലയില്‍ ചൊവ്വാഴ്ച സംസാരിക്കുകയായിരുന്നു മന്ത്രി.കാങ്കേറില്‍ നാളെയാണ് പോളിംഗ്. ഛത്തീസ്ഗഡിലെ മൂന്നാംഘട്ട പോളിംഗ് ഈ മാസം 23ന് നടക്കും. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ വ്യാപകമായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നത് ഇത്തവണ പതിവ് കാഴ്ചയാണ്.
Post Your Comments