KeralaLatest NewsElection News

നാമജപം തുടങ്ങിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനായി പ്രസംഗം നിര്‍ത്തി : വി.ശിവന്‍കുട്ടിയും സംഘവും വൈദ്യുതിബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത് നാമജപം. ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന നാമജപം മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസം സൃഷ്ടിച്ചതോടെ അദ്ദേഹം പ്രസംഗം മതിയാക്കി. ഇതോടെ നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കാട്ടാക്കടയിലായിരുന്നു സംഭവം.

ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം കേള്‍ക്കാന്‍ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി . പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് കാര്യമെന്ന് അന്വേഷിച്ചു.

മുഖ്യമന്ത്രി അസ്വസ്ഥനായതോടെ നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി പോകുകയും ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഐ ബി സതീഷ് എംഎല്‍എ, വി.ശിവന്‍ കുട്ടി എന്നിവരും പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
തുടര്‍ന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ശബരിമല വിഷയമാണ് ആവര്‍ത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button