Latest NewsElection NewsKerala

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

കോട്ടയം : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും കനത്ത വില നല്‍കേണ്ടി വരുമെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് . മുത്തലാഖ് വിഷയത്തില്‍ ഇരുമുന്നണികളും എന്തു നിലപാടാണു സ്വീകരിക്കുന്നതെന്നു അറിയാന്‍ ആഗ്രഹമുണ്ട്. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.വി. സാബുവിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ഥം നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്.

എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷങ്ങളില്‍ ഭീതി വിതയ്ക്കുന്നുവെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. ന്യൂനപക്ഷങ്ങളില്‍ ബിജെപി ആത്മവിശ്വാസമാണ് നല്‍കുന്നത്. അഴിമതി സംബന്ധിച്ചു ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യം. പാര്‍ലമെന്റില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കണ്ണിറുക്കല്‍ നാടകമാണു രാഹുല്‍ ഗാന്ധി കളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button