Election NewsLatest NewsIndiaElection 2019

മതവികാരം വ്രണപ്പെടുത്തി;എന്‍കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്.

ജില്ലാവരണാധികാരിക്ക് ഉടന്‍ വിശദീകരണം നല്‍കുമെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. കശുവണ്ടി ഫാക്ടറികളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.

ശബരിമല യുവതി പ്രവേശനം, സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന, ചര്‍ച്ച് ആക്ട് എന്നിവയുടെ പേരില്‍ നടത്തിയ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു എല്‍ഡിഎഫിന്റെ പരാതി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടക്കം പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നും വിശദീകരണം ഉടന്‍ നല്‍കുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ,കൊല്ലം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button