Latest NewsElection NewsIndia

പിഎം മോദി റിലീസിൽ കോടതിയുടെ തീരുമാനം ഇന്നറിയാം

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ ചിത്രത്തിനെതിരായ ഹർജികൾ ബോംബെ, ഡൽഹി ഹൈക്കോടതികൾ തള്ളിയിരുന്നു.

സിനിമയിൽ എന്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകാതെ ഉത്തരവിറക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞതുമൂലം സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഹർജിക്കാരായ കോൺഗ്രസ് പ്രവർത്തകന് ഇന്ന് കോടതിയിൽ വ്യക്തമാക്കും.

ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേർത്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button