ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്നാണ്.
ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍ ഡിഐജി സുധാകര്‍ നടരാജനാണ് 2019 ലെ ആദ്യ വോട്ട് രേഖപ്പെടുത്തിയ വ്യക്തി.
ഇന്ന് രാവിലെ 10 മണി മുതലാണ് രാജ്യത്തെ സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.
സര്‍വീസ് വോട്ടുകള്‍ പോസ്റ്റല്‍ ബാലറ്റ് വഴിയാണ് രേഖപ്പെടുത്തുക. വോട്ട് രേഖപ്പെടുത്തിയ ശേഷം കവര്‍ സീല്‍ ചെയ്യുകയാണ് പതിവ്
അരുണാചല്‍ പ്രദേശിലെ ലോഹിത്പൂരിലുള്ള അനിമല്‍ ട്രെയിനിംഗ് സ്‌കൂളിലാണ് സുധാകര്‍ നടരാജന്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്.ഏപ്രില്‍ 11 നാണ് രാജ്യത്ത് ആദ്യ ഘട്ട പോളിംഗ് നടക്കുക.
ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് മേയ് 19 നാണ് അവസാനിക്കുക. അടുത്തമാസം 23 ന് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കും.
Post Your Comments