ന്യൂഡല്‍ഹി : ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രകടനപത്രികളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അവര്‍ ഓര്‍ക്കുന്നില്ല.ദാരിദ്യം നിര്‍മാര്‍ജനം ചെയ്യും എന്നത് നെഹുവിന്റെ കാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമായിരുന്നു. എന്നാല്‍ അത് വാക്കുകളില്‍ മാത്രമൊതുങ്ങി. നെഹ്‌റു ഈ മുദ്രാവാക്യം ഉപയോഗിച്ചു.
ഇന്ദിരയും രാജീവും അതിനെക്കുറിച്ചു പറഞ്ഞു. സോണിയയും ദാരിദ്യം നിര്‍മാര്‍ജനം ചെയ്യുമെന്നു പറഞ്ഞു. ഇപ്പോള്‍ അവരുടെ മകനും അതുതന്നെ പറയുന്നു. കോണ്‍ഗ്രസിന്റെ അഞ്ചു തലമുറ ഈ മുദ്രാവാക്യം ഉപയോഗിച്ചെന്നും ന്യായ് മിനിമം വരുമാനം പദ്ധതിയെ പരിഹസിച്ച് മോദി പറഞ്ഞു. അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മോദി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ ആരോപണം.
നേരിട്ടു വരുമാനംനല്‍കുന്ന പദ്ധതിയും ഉയര്‍ന്ന വരുമാനം നല്‍കുന്ന പദ്ധതിയും മുന്പ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നെന്നും കഴിഞ്ഞ 72 വര്‍ഷംകൊണ്ട് 71 പൈസപോലും രാജ്യത്തെ പാവപ്പെട്ടവര്‍ക്കു നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments