കൽപ്പറ്റ: അടുത്തയാഴ്ചയോടെ അമേഠിയിലെ 1000 വനിതകള്‍ വയനാട്ടിലെത്തും. മാധ്യമ റിപ്പോര്‍ട്ടുകള്‍ . അമേഠിയിലെ അവര്‍ക്കുണ്ടായ അവസ്ഥ വയനാട്ടുകാര്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനായി അവിടുത്തെ അവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്നതിനായാണ് അവര്‍ ദൂരം താണ്ടി ചുരം കയറുന്നത്. എന്‍ഡിഎയുടെ നേതൃത്തിലാണ് ഇവര്‍ ജനങ്ങളുടെ ഇടയില്‍ അവബോധം നിറക്കുക. അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ ചിത്രങ്ങള്‍ സഹിതം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കും.
ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ നിരവധി കാര്യങ്ങളായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. അരനൂറ്റാണ്ടിലേറെയായി അമേഠിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഗാന്ധി കുടുംബത്തിന്‍റെ കഴിവില്ലായ്മ തുറന്നുകാട്ടുകയും ഒരിക്കലും ഇനി അങ്ങനെയൊരു പരിതാപകരമായ അവസ്ഥ വയനാട്ടിലും ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.
Post Your Comments