കൊല്ലം: ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാട് ശരിയായിരുന്നെന്നും ഇടത് പക്ഷത്തിന് തെറ്റു പറ്റിയെന്നും കെ ബി ഗണേഷ് കുമാർ എം എൽ എ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട വലിയ പരാജയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് ഫലത്തിൽ ശബരിമല പ്രതിഫലിച്ചിട്ടുണ്ട്. അതിൽ നിന്ന് ഓടിയൊളിച്ചിട്ട് കാര്യമില്ലെന്നും തിരുത്താൻ പറ്റുമോയെന്നാണ് ഇനി ആലോചിക്കേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘മതന്യൂന പക്ഷങ്ങൾ മോദിക്കെതിരെ പ്രതികരിച്ചത് കോൺഗ്രസിന് വോട്ടായി മാറി. രാഹുൽ ഗാന്ധി അധികാരത്തിൽ വരുമെന്ന ജനത്തിന്‍റെ വിശ്വാസമാണ് അതിന് കാരണമായത്. ജാതിയും മതവുമാണ് തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായത്. രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. രാഷ്ട്രീയക്കാരായ വോട്ടർമാരുടെ എണ്ണം കൂടുകയാണെന്നതും പഠിക്കണം’ ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
നേരത്തെ ബാലകൃഷ്ണപിള്ളയും ശബരിമല വിഷയം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് പ്രതികരിച്ചിരുന്നു. ഇടതു മുന്നണിയിലെ ഈ വ്യത്യസ്ത അഭിപ്രായങ്ങൾ ഭാവിയിൽ എന്തൊക്കെ പ്രശ്നങ്ങളിലേക്ക് മുന്നണിയെ നയിക്കുമെന്ന് കണ്ടറിയണം.
എന്നാൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐ രംഗത്ത് വന്നിട്ടുണ്ട്
Post Your Comments