Election NewsKeralaLatest News

ലോക്‌സഭ തെരഞ്ഞെടുപ്പ്: ജയസാധ്യത വിലയിരുത്തി സിപിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത വിലയിരുത്തി സിപിഐ എക്‌സിക്യൂട്ടീവ് യോഗം. വയനാട് ഒഴികെയുള്ള മറ്റ് മൂന്നു മണ്ഡലങ്ങളിലും ജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

വോട്ടെടുപ്പിനു ശേഷം ചേരുന്ന സിപിഐയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഇത്. വിവിധ ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കിയ വോട്ടെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതേസമയം പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരെ നടത്തിയ നടത്തിയ ആക്ഷേപവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചില്ല. സിപിഎം തന്നെ അന്‍വറിനെ തള്ളിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button