Latest NewsElection NewsKerala

തൃശൂരില്‍ ആര്? ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത് 

തൃശൂര്‍•സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ രംഗ പ്രവേശനത്തോടെ പ്രവചനാതീതമായി മാറിയ തൃശൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിനെന്ന് അഭിപ്രായ സര്‍വേ. 24 ന്യൂസ് പുറത്തുവിട്ട സര്‍വേ പ്രകാരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ 40% വോട്ടുകള്‍ നേടി വിജയിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് 32% വോട്ട് വിഹിതവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് 23% വോട്ടുകളും ലഭിക്കും. ഇവിടെ 5% വോട്ടുകള്‍ പ്രവചനാതീതമാണെന്നും സര്‍വേ പറയുന്നു.

6,21748 പുരുഷ വോട്ടര്‍മാരും 6,71984 സ്ത്രീ വോട്ടര്‍മാരും 12 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,93,744 വോട്ടര്‍മാരാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button