തിരുവനന്തപുരം : പ്രളയത്തിന് മുമ്പ് സംഭരണികളില്‍ അധിക ജലം സൂക്ഷിച്ചില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഇത്തരം ആരോപണങ്ങൾ തെറ്റിദ്ധാരണ പരത്തും. 2018ല്‍ 23.8 ശതമാനമായിരുന്നു കരുതല്‍ ശേഖരമായുണ്ടായ ജലം. 2015ല്‍ ഇതിനേക്കാള്‍ കൂടുതലുണ്ടായിരുന്നു എന്നും വൈദ്യുതി വകുപ്പ് പറയുന്നു,
കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഏപ്രിലിലും, മെയ് അവസാനവും മഴ ലഭിക്കുമെന്നാണ്. ഈ രണ്ട് പ്രവചനങ്ങളിലും സാധാരണ നിലയിലെ മഴയാണ് പ്രവചിച്ചത്. പ്രളയത്തെ കുറിച്ച് സൂചനയും നല്‍കിയില്ല. 2018ല്‍ 984 ദശലക്ഷം കരുതല്‍ ശേഖരമായിരുന്നത് മറ്റ് വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് സ്വാഭാവികമായത് മാത്രമാണ്.
എല്‍ നിനോ സാഹചര്യം കൂടി കണക്കിലെടുത്ത് 2019ല്‍ 650 ദശലക്ഷം യൂനിറ്റാണ് കരുതലായി കണക്കാക്കുന്നത്. വേനല്‍ മഴ ശക്തമായി ലഭിച്ചാല്‍ ഈ കണക്ക് 1200 ദശലക്ഷം യൂണിറ്റ് വരെയാകും. പ്രളയത്തിന് മുന്‍പ് അണക്കെട്ടുകളില്‍ മനഃപൂര്‍വം അധിക ജലം ശേഖരിച്ചുവെന്ന് വാദം ശരിയല്ലെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
Post Your Comments