തിരുവനന്തപുരം: തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തട്ട് പൊട്ടിവീണത് ഗുരുതര സുരക്ഷാപിഴവെന്ന് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ശശി തരൂരിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാക്കും. ത്രാസ് പൊട്ടി താഴെ വീണ സംഭവത്തില്‍ ശശി തരൂര്‍ രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തരൂരിന്റെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അപകടത്തില്‍ രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായ പരിക്കുകളാണ് ശശി തരൂരിന് സംഭവിച്ചത്. തലയോട്ടിയുടെ മുമ്പിലും പിന്നിലുമായി ലുമായി ചെറുതും വലുതുമായി 11 തുന്നിക്കെട്ടുകളാണ് ഉള്ളത്.
തുലാഭാരതട്ടിന്റെ കൊളുത്ത് ഇളകിമാറി ഇരുമ്പ്പട്ട ത്രാസിലിരിക്കുകയായിരുന്ന ശശി തരൂരിന്റെ നേരെ തലയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ത്രാസിന്റെ കൂര്‍ത്ത മുന ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് തരൂരിന്റെ തലയിലേക്ക് പതിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിയുകയും ചൊവ്വാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയാകുകയും ചെയ്താല്‍ തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നതിന് വിലക്കുണ്ടെങ്കിലും അത് വകവയ്ക്കാതെ തരൂര്‍ ഇപ്പോള്‍ പ്രചരണ രംഗത്ത് സജീവമാണ്.
Post Your Comments