
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കും.12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിലുള്ള കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വലിയ പ്രചാരണം നടത്തിയിരുന്നു.
ഇന്ന് മോദി ഛത്തിസ്ഗഡിലെ കോര്‍ബയിലാണ് പ്രചാരണം നടത്തുന്നത്. രാഹുല്‍ കേരളത്തിലെത്തുമ്പോള്‍ അമിത് ഷാ കര്‍ണ്ണാടകയിലെ വിവിധ റാലികളില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 18ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 97 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആരംഭിക്കുന്ന തിയ്യതിയും നാളെയാണ്.
Post Your Comments