പാറശാല: വൃദ്ധനേയും പെണ്‍കുട്ടിയേയും കാരണമില്ലാതെ മര്‍ദ്ദിച്ചതായ് സിപിഎം നേതാവിനെതിരെ പരാതി . സി.പി.എം പ്രദേശിക നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. സിപിഎം നേതാവിന്റെ കൂടെ ഒരു സംഘം ആളുകളും ഉണ്ടായിരുന്നതായി പറയുന്നു. ഉദിയന്‍കുളങ്ങര എള്ളുവിള കടയാറപുത്തന്‍വീട്ടില്‍ വേലപ്പന്‍ (69), ചെറുമകള്‍ ആതിര.എ.ആര്‍ (16) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 11 മണിക്ക് ഉദിയന്‍കുളങ്ങര ജംഗ്ഷനിലാണ് സംഭവം. പ്രദേശത്ത് ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് കെട്ടുന്നതുമായുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വേലപ്പന്റെ വകയായ കെട്ടിടത്തില്‍ ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് തുറക്കാനായി കൊണ്ടുവന്ന ബോര്‍ഡുകളും കൊടികളും സംഘം നശിപ്പിച്ചു. സംഘര്‍ഷത്തിനിടെ സി.പി.എം നേതാവ് ആയ ബൈജു (42) വേലപ്പനെയും മകന്‍ അനിയെയും ആക്രമിച്ചു. അച്ഛനെയും, മുത്തച്ഛനെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രാദേശിക നേതാവ് വയറ്റിലും, നെഞ്ചിലും ചവിട്ടുകയും കാല്‍മുട്ടിന് പ്രഹരം ഏല്‍പ്പിക്കുകയും ചെയ്തു.
കാല്‍മുട്ടിനു ഒടിവു സംഭവിച്ച പെണ്‍കുട്ടിയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തി സി.പി.എം നേതാക്കള്‍ സമീപിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. നേതാക്കക്കള്‍ക്കെതിരെ കേസ് കൊടുക്കരുതെന്നും പകരം പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലിയും, വീടും നല്‍ക്കാമെന്ന് പ്രലോഭിപ്പിച്ചതായും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ നില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Post Your Comments