എ ന്‍കെ പ്രേമചന്ദ്രന്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന വിധം സംസാരിച്ചെന്ന എല്‍ ഡി എഫ് ആരോപണത്തില്‍ കലക്ടര്‍ ഇരുവരേയും വിളിച്ച് വിഷയം ഒത്തുതീര്‍പ്പിലെത്തിച്ചു. മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം താന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്ന എന്‍കെ പ്രേമ ചന്ദ്രന്‍റെ വാദം കലക്ടര്‍ അംഗീകരിച്ചു.
ഇതേസമയം ഇനി ഇത്തരത്തിലുളള പരാമര്‍ശം ആവര്‍ത്തിക്കപ്പെടരുതെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെഎല്‍ ബാലഗോപാലിനെതിരെയുളള പരാതികളില്‍ കലക്ടര്‍ വിശദീകരണം തേടുകയും ചെയ്തു
Post Your Comments