Election NewsElection 2019

കര്‍ണ്ണാടക സര്‍ക്കാര്‍ വേട്ടയാടുന്നു;ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് സുമലത

മാണ്ഡ്യ: തങ്ങള്‍ക്കെതിരെ നടത്തിയ വ്യാജ പ്രചാരണം നടത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് മാണ്ഡ്യ സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത.

കുമാരസ്വാമി പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് തങ്ങള്‍ക്കെതിരെ നടത്തുന്നതെന്ന് സുമലത പറഞ്ഞു. ജെഡിഎസ് നേതാക്കള്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. അതുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാനും സിആര്‍പിഎഫ് സുരക്ഷ തേടാനും തീരുമാനിച്ചിരിക്കുകയാണെന്ന് സുമലത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗവണ്‍മെന്റിന്റെ പാവയെ പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിത്തുന്ന കര്‍ണാടക പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. തന്നെ സഹായിച്ച ബിസ്സിനസ്സ് ഉടമയുടെ ട്രേഡ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുക ഇതൊക്കെയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്നും സുമലത പറഞ്ഞു.മാണ്ഡ്യയില്‍ ് കുമാരസ്വാമിയുടെ മകന്‍ നിഖിനാണ് സുമലതയുടെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button