കാസര്‍കോട്ടെ മത്സരം തനിക്ക് കഠിന പരീക്ഷണമല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണത്തിനിറങ്ങിയത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന സുബ്ബയ്യ റൈയെ മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് അങ്കത്തിനിറക്കാന്‍ തിരുമാനിച്ചത് ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും പാര്‍ട്ടി അതെല്ലാം പരിഹരിക്കുകയായിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, 2006ല്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും കോടിയേരി ബാലകൃഷ്ണനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 2015ല്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി.2016ല്‍ തോല്‍വി ആവര്‍ത്തിച്ചു. കുണ്ടറ നിയമസഭാമണ്ഡലത്തില്‍ ജെ മേഴ്‌സി കുട്ടിയമ്മയോടായിരുന്നു പരാജയപ്പെട്ടത്.
വടകരയില്‍ പി ജയരാജനെ നേരിടാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തുമെന്ന് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ ശേഷം പല അവസരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
ഐ സുബ്ബറേയുടെ പേരിന് ഏറ്റവും പ്രാധാന്യം ലഭിച്ചപ്പോള്‍ പല ഘട്ടത്തിലും ഷാനിമോള്‍ ഉസ്മാന്റെയും ടി സിദ്ധിഖിന്റെയും പേരുകള്‍ കാസര്‍കോട് പരിഗണിക്കപ്പെട്ടു.പെരിയ സംഭവത്തെത്തുടര്‍ന്നു രാഷ്ട്രീയ അന്തീക്ഷത്തിലുണ്ടായ മാറ്റം യുഡിഎഫിന് അനുകൂലമാക്കാന്‍ ഉണ്ണിത്താന് കഴിയുമെന്നു കോണ്‍ഗ്രസ് വിശ്വസിക്കുന്നു. സിപിഎമ്മിനോടു ‘മല്ലിട്ടു’നില്‍ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയായി പ്രവര്‍ത്തകരും കാണുന്നു.
Post Your Comments