Latest NewsElection NewsKerala

രാഹുലിനെതിരെയുള്ള പരാമര്‍ശം: അമിത് ഷാ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

കാസര്‍കോഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ അമിത് ഷാ നടത്തിയ പ്രസ്ഥാവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി നേതൃത്വം വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പ്രസ്ഥാവനയില്‍ അമിത്ഷായും ബിജെപിയും മാപ്പ് പറയണം എന്നും മു്ല്ലപ്പള്ളി പറഞ്ഞു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലോ എന്ന അമിത് ഷായുടെ പരാമര്‍ശനത്തിനെതിരെയാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. കശ്മീരില്‍ പിഡിപിയുടെ പച്ചക്കൊടി പിടിക്കുന്നതില്‍ ബിജെപിയ്ക്ക് കുഴപ്പമൊന്നുമില്ലേയെന്ന് മു്ല്ലപ്പള്ളി ചോദിച്ചു. 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെ വര്‍ഗീയപാര്‍ട്ടി എന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെ്്ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button