കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പലയിടത്തും പ്രചാരണം ശക്തമായി നടക്കുമ്പോൾ കോഴക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥി ജയിലിൽ കഴിയുകയാണ്.
കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
എന്നാൽ ജയിൽ കിടന്നുകൊണ്ട് താൻ മത്സരിക്കുമെന്ന് പ്രകാശ് ബാബു പറഞ്ഞു. തുടർന്ന് ബി ജെ പി നേതൃത്വം പത്രിക സമർപ്പണം നടത്തുകയും ചെയ്തു. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ വോട്ടഭ്യർത്ഥിച്ച് ബി ജെ പി നേതാക്കളാണ് ഇപ്പോൾ വീടുകൾ കയറുന്നത്. എന്നാൽ എതിർ സ്ഥാനാർത്ഥികൾ ശക്തരായ സാഹചര്യത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി ജയിലിൽ കഴിയുന്നത് പാർട്ടിക്ക് ക്ഷീണമായി മാറിയിരിക്കുകയാണ്.
Post Your Comments