കണ്ണൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍. 2,01,380 വോട്ടര്‍മാരാണ് തളിപ്പറമ്പ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,07,177 സ്ത്രീ വോട്ടര്‍മാരും 94,202 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. വോട്ടര്‍മാരുടെ എണ്ണത്തില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലമാണ് പിന്നില്‍. 1,64,883 വോട്ടര്‍മാരാണ് കണ്ണൂര്‍ മണ്ഡലത്തിലുള്ളത് 88,652 സ്ത്രീകളും 76,230 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും .
പയ്യന്നൂര്‍-1,75,116 (സ്ത്രീകള്‍ 92,526, പുരുഷന്‍മാര്‍ 82,590), കല്ല്യാശ്ശേരി- 1,74,680 (സ്ത്രീകള്‍ 95,925, പുരുഷന്‍മാര്‍ 78,755), ഇരിക്കൂര്‍- 1,88,247 (സ്ത്രീകള്‍ 94,979, പുരുഷന്‍മാര്‍ 93267, ട്രാന്‍സ്‌ജെന്‍ഡര്‍ ഒന്ന്), അഴീക്കോട്- 1,72,081 (സ്ത്രീകള്‍ 92,989, പുരുഷന്‍മാര്‍ 79,092), ധര്‍മ്മടം- 1,83,934 (സ്ത്രീകള്‍ 99,149, പുരുഷന്‍മാര്‍ 84,783, ട്രാന്‍സ്‌ജെന്‍ഡര്‍ രണ്ട്), മട്ടന്നൂര്‍- 1,81,151 (സ്ത്രീകള്‍ 95,038, പുരുഷന്‍മാര്‍ 86,113), പേരാവൂര്‍- 1,70,468 (സ്ത്രീകള്‍ 86,846, പുരുഷന്‍മാര്‍ 83,622 ), തലശ്ശേരി- 1,68,132 (സ്ത്രീകള്‍ 90,702, പുരുഷന്‍മാര്‍ 77,430), കൂത്തുപറമ്പ്- 1,84,382 (സ്ത്രീകള്‍ 96,045, പുരുഷന്‍മാര്‍ 88,337) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ സംഖ്യ.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ 19,64,454 വോട്ടര്‍മാര്‍. ഇതില്‍ 10,40,028 പേര്‍ സ്ത്രീകളും 924421 പുരുഷന്‍മാരുമാണ്. അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്. ഇതുകൂടാതെ 6,494 സര്‍വീസ് വോട്ടര്‍മാരും പട്ടികയിലുണ്ട്.
ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലും, തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ വടകര ലോക്സഭാ മണ്ഡലത്തിലുമാണ്. ഇതനുസരിച്ച് 12,62,144 വോട്ടര്‍മാരാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
Post Your Comments