കണ്ണൂർ: വോട്ടിംഗ് സന്ദേശവുമായി സ്വീപിന്റെ ബോധവല്‍ക്കരണ സ്റ്റിക്കര്‍. ഇന്നത്തെ വോട്ട് നാളെയുടെ നന്മ, എന്റെ വോട്ട് എന്റെ അഭിപ്രായം എന്നീ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പ്രകാശനം ചെയ്തു. കലക്ടറുടെ ഔദ്യോഗിക വാഹനത്തിലും അദ്ദേഹം സ്റ്റിക്കര്‍ പതിച്ചു. ഈ സ്റ്റിക്കറുകള്‍ ജില്ലയിലെ സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങളിലും കെ എസ് ആര് ടി സി ഉള്‍പ്പെടെയുള്ള ബസുകളിലും പതിക്കാനാണ് തീരുമാനം. ഏപ്രില്‍ 23 ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ സമ്മതിദായകരെയും പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് സ്വീപിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
Post Your Comments