Election NewsElection 2019

കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍

ആലപ്പുഴ: നരേന്ദ്ര മോദി കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ ഭയന്നാണ് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലുള്ള വയനാട്ടില്‍ എത്തിയതെന്ന മോദിയുടെ പരാമര്‍ശം രാജ്യത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്നതാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും. വ്യക്തി വിദ്വേഷം രാഷ്ട്രീയത്തില്‍ കലര്‍ത്തി പ്രതിയോഗികളെ ഒതുക്കുന്ന സമീപനമാണ് നരേന്ദ്ര മോദിയുടേതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എംകെ രാഘവനെതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഡല്‍ഹിയില്‍ ആംആദ്മിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇനിയും സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നും ആം ആദ്മിയുമായി സഖ്യമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button