
തിരുവനന്തപുരം : പോലീസിന്റെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിഷ്‌പക്ഷമായ ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരും.ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന പരാതിയിൽ കഴമ്പില്ലെന്നും മീണ വ്യക്തമാക്കി. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാം.
വിഷയത്തിൽ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. ടിക്കാറാം മീണയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സമഗ്ര അന്വേഷണത്തിനാണ് ടിക്കാറാം മീണ ഡിജിപിക്ക് നിർദ്ദേശം നല്‍കിയത്. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments