മിസാഫിര്‍പുര്‍: ബിഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ മിസാഫിര്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് അഞ്ച് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ് ഒരു കണ്‍ട്രോള്‍ യൂണിറ്റ് രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
സെക്ടര്‍ ഉദ്യാഗസ്ഥന്റെ പക്കല്‍ നിന്നുമാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. പകരം എത്തിക്കാന്‍ നല്‍കിയ യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments