Election NewsKeralaLatest News

സംസ്ഥാനത്ത് ഇന്ന് പോളിംഗ് ബൂത്തുകളിലേയ്‌ക്കെത്തുന്നത് അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍

കോട്ടയം: 2.61 കോടിയിലേറെ വോട്ടര്‍മാര്‍ ഏപ്രില്‍ 23നു പോളിങ് ബൂത്തിലെത്തുമ്പോള്‍ അതില്‍ അഞ്ച് ലക്ഷം കന്നി വോട്ടര്‍മാരുമാണ്. കേരളത്തില്‍ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍-20 പേര്‍. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറിന് അവസാനിക്കുന്ന വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത് 24,970 പോളിങ് സ്റ്റേഷനുകള്‍. 35,193 വോട്ടിങ് യന്ത്രങ്ങളും ഇത്തവണ ജനവിധിയുടെ വിരല്‍സ്പര്‍ശത്തിനായി കാത്തിരിക്കുന്നു.

വോട്ട് ആര്‍ക്കാണു ചെയ്തതെന്ന് വോട്ടര്‍ക്ക് അറിയാനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ എല്ലായിടത്തും ഉപയോഗിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പുമാണ് ഇത്തവണത്തേത്. വോട്ടര്‍മാരെ സഹായിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളുടെയല്ലാതെ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക വോട്ടര്‍ അസിസ്റ്റന്റ് ബൂത്തുകളും ഇത്തവണ തയാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button