Election News

നൂറ് ശതമാനം വോട്ട്; ചാലഞ്ചുമായി കോഴിക്കോട് ജില്ലാഭരണകൂടം

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് 100 ശതമാനം ആക്കി ഉയര്‍ത്താന്‍ ചാലഞ്ചുമായി ജില്ലാ ഭരണകൂടം. റെസിഡന്‍സ് അസോസ്സിയേഷനുകള്‍, ബിസിനസ് ഓര്‍ഗനൈസസഷന്‍ തുടങ്ങിയവര്‍ക്കാണ് ചാലഞ്ചില്‍ പങ്കാളികളാവാന്‍ അവസരം ലഭിക്കുക. അസോസ്സിയേഷനിലോ, ഓര്‍ഗനൈസേഷനിലോ അംഗങ്ങളായ മുഴുവന്‍ ആളുകളുടെയും പേര് വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റും ഇലക്ഷന്‍ ഐഡി നമ്പറും വോട്ട് രേഖപ്പെടുത്തുമെന്നുള്ള പ്രതിജ്ഞയും വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയാണ് ചാലഞ്ച് ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ടമായി ചെയ്യേണ്ടത്. 20 ന് താഴെ അംഗങ്ങളുള്ള ടീം, 20 മുതല്‍ 50 വരെയുള്ള ടീം 50 മുതല്‍ 100 വരെയുള്ള ടീം, 100 ന് മുകളില്‍ അംഗങ്ങളുള്ള ടീം എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള ടീമുകള്‍ക്കാണ് ചാലഞ്ച് ഏറ്റെടുക്കാന്‍ അവസരം.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നഗരങ്ങളിലെ പല പ്രദേശങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതിനാലാണ് ഇത്തരം ഒരു ചലഞ്ചുമായി ജില്ലാഭരണകൂടം മുന്നിട്ടിറങ്ങന്നത്. സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നിരവധി ബോധവല്‍കരണ പരിപാടികളാണ് തെരഞ്ഞെപ്പിനോടനുബന്ധിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്നത്. ചാലഞ്ച് കൃത്യമായി ചെയ്യുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന എക്‌സലന്‍സ് ഇന്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button