പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഒരുങ്ങുന്നത് 25 സ്ത്രീ- സൗഹൃദ പോളിംഗ് ബൂത്തുകള്‍. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ മണ്ഡലങ്ങളിലെ അഞ്ച് പോളിംഗ് ബൂത്തുകള്‍ വീതമാണ് സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകളാക്കി മാറ്റിയിരിക്കുന്നത്. ഈ ബൂത്തുകളിലെ പോളിംഗ് ഉദ്യോഗസ്ഥരും സ്ത്രീകളാണ്.
Post Your Comments