Election News

ചട്ടലംഘനങ്ങള്‍ അറിയിക്കാന്‍ സി-വിജില്‍ ആപ്പ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങളും പരാതികളും അറിയിക്കാവുന്ന സി-വിജില്‍ ആപ്പിന് വലിയ സ്വീകാര്യത ലഭിച്ചു. ജില്ലയില്‍ സി-വിജില്‍ ആപ്പിലൂടെ ഇതു വരെ റജിസ്റ്റര്‍ ചെയ്ത 1068 കേസുകളില്‍ 1062 എണ്ണം പരിഹരിച്ചു. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സിവിജില്‍ ആപ്പ.് ചിത്രമോ വീഡിയോയോ സഹിതം ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചുകൊടുക്കാം. സിവിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സിവിജില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍, പേര്, വിലാസം, ജില്ല, സംസ്ഥാനം, അസംബ്‌ളി മണ്ഡലം എന്നിവ ടൈപ്പ് ചെയ്ത ശേഷം വൈരിഫൈ നൗ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ആപ്പ് പ്രവര്‍ത്തനസജ്ജമാകും. തുടര്‍ന്നുവരുന്ന വീഡിയോ/ ഫോട്ടോ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കാം. രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരെയുളള വീഡിയോ(തല്‍സമയത്തേത്) അപ്‌ലോഡ് ചെയ്യാനാകും. പരാതി അയച്ചുകഴിഞ്ഞാല്‍ ഒരു കോഡ് നമ്പര്‍ ലഭിക്കും. ഈ കോഡ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് ആപ്പിലൂടെ തന്നെ അറിയാനാകും. നേരത്തെ റിക്കോഡ് ചെയ്ത ചിത്രമോ, വീഡിയോയോ അപ്‌ലോഡ് ചെയ്യാന്‍ സാധ്യമല്ല. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിട്ടിനുള്ളില്‍ നടപടി സ്വീകരിക്കും.

shortlink

Post Your Comments


Back to top button