തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിയ്ക്കുന്നു. പ്രചാരണത്തിന് കേരളത്തിലേയ്ക്ക് ദേശീയ നേതാക്കളുടെ ഒഴുക്കാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിനമായ ഏപ്രില്‍ 15ന് കേരളത്തിലെത്തും. തിങ്കളാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്തുണ്ടാകും.
തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ അന്ന് അവിടെ തങ്ങും. പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് പത്തനാപുരത്തും 11.30-ന് പത്തനംതിട്ടയിലും വൈകിട്ട് നാലിന് ആലപ്പുഴയിലും രാഹുല്‍ എത്തും. അന്ന് കണ്ണൂരേക്ക് പോകുന്ന രാഹുല്‍ 17ന് തന്റെ മണ്ഡലമായ വയനാട് എത്തും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പര്യടനം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത . എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും രണ്ട് ദിവസം വയനാട് പ്രചരണത്തിനെത്തും. 20, 21 തീയതികളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
Post Your Comments