ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പില്‍ വൈകുന്നേരം മൂന്ന് മണി വരെ ലക്ഷദ്വീപില്‍ 51.25 ശതമാനവും ഉത്തരാഖണ്ഢില്‍ 46.59 ശതമാനവും പോളിംഗ് നടന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 91 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തില്‍ നടന്നത്.
മണിപ്പൂരില്‍ 28.90 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതേസമയം ഉച്ചക്ക് ഒരു മണിവരൈ ബീഹാറില്‍ ഔറംഗബാദില്‍ 34.60 ശതമാനവും ഗയയില്‍ 33 ശതമാനവും നവാജയില്‍ 37 ശതമാനവും പോളിംഗ് നടന്നു.
ഉത്തര്‍പ്രദേശില്‍ എട്ടും ഉത്തരാഖണ്ഡില്‍ അഞ്ചും ബിഹാറില്‍ നാലും മഹാരാഷ്ട്രയില്‍ ഏഴും മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മേയ് 12, മെയ് 19, ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുക.
Post Your Comments