
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മുസ്ലീംലീഗ് ഒരു വര്‍? പാര്‍ട്ടിയല്ലെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.
മുസ്ലീം ലീഗ് പ്രതിനിധീകരിക്കുന്നത് ഒരു മതവിഭാഗത്തെയാണ്്. അതിനാല്‍ അവരെ വര്‍ഗീയ പാര്‍ട്ടിയായി കണക്കാക്കാനാവില്ല എന്നാല്‍ ഒരു മതേതരപാര്‍ട്ടി എന്ന് അവരെ വിശേഷിപ്പിക്കാനും സാധിക്കില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
അമിത് ഷാ വയനാടിനെതിരെ നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശം അര്‍ത്ഥശൂന്യമാണെന്ന് പറഞ്ഞ സുധാകര്‍ റെഡ്ഡി. ഇടതുപക്ഷത്തിന് തിരിച്ചടി പ്രഖ്യാപിച്ചു കൊണ്ടു പുറത്തു വന്ന അഭിപ്രായ സര്‍വേളേയും സുധാകര്‍ റെഡ്ഡി തള്ളി പറഞ്ഞു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വരെ സിപിഐക്ക് ലഭിക്കുമെന്നും വ്യക്തമായ രാഷ്ട്രീയ ചായ്‌വുുള്ളതും ദുരുദ്ദേശപരവുമാണ് ഇപ്പോള്‍ പുറത്തു വരുന്ന അഭിപ്രായ സര്‍വേകളിലെ വിവരമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
Post Your Comments