CinemaComing SoonLatest NewsMollywood

മോഹൻലാലിൻറെ ആ സര്‍പ്രൈസ് ഡിസംബര്‍ 12ന് എത്തും

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയന്‍’. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ ഡിസംബര്‍ 12ന് രാവിലെ പത്തുമണിക്ക് പുറത്തിറങ്ങും.

ദുരൂഹതകളേറെയുള്ള ഒടിയനില്‍ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അറുതിവരുത്തി നേരത്തെ ലാല്‍ തേന്‍കുറിശ്ശിയില്‍ നിന്നുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 1950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button