IFFKInternationalLatest NewsWorld Cinemas

മത്സര ചിത്രങ്ങള്‍ കാണാൻ മണിക്കൂറുകൾ ക്യുവിൽ നിന്ന് പ്രേക്ഷകർ

രുപത്തിരണ്ടാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗ ചിത്രങ്ങൾ കാണാൻ വൻതിരക്ക്. അര്‍ജന്‍റീന്‍ ചിത്രം സിംഫണി ഫോര്‍ അന, ടര്‍ക്കിഷ് ചിത്രം ഗ്രെയിന്‍ എന്നീ ചിത്രങ്ങളായിരുന്നു ഇന്നലെ മത്സര വിഭാഗത്തിൽ പ്രദർശനത്തിനെത്തിയത്. മണിക്കൂറുകൾ വെയിലത്ത് കാത്തിരുന്നിട്ടാണ് ആളുകൾ ടാഗോർ തീയേറ്ററിൽ എത്തിയത്.എന്നാൽ സീറ്റുകള്‍ നിറഞ്ഞതോടെ പ്രവേശനം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി.

ഗാബി മൈക്കിന്‍റെ നോവല്‍ ആസ്പദമാക്കിയാണ് സിംഫണി ഫോര്‍ അന ഒരുക്കിയിരിക്കുന്നത്. എഴുപതുകളില്‍ അര്‍ജന്‍റീനയില്‍ ജീവിക്കുന്ന അന എന്ന കൌമാരക്കാരിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഭയവും ഏകാന്തതയുമുള്ള രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രണയത്തിനും ജീവിതത്തിനുമായി അന നടത്തുന്ന ചെറുത്തുനില്‍പിന്‍റെ കഥയാണ് സിംഫണി ഫോര്‍ അന.ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ പങ്കുവെച്ചത്. ഉച്ചക്ക് ശേഷമാണ് ടര്‍ക്കിഷ് ചിത്രം ഗ്രെയിന്‍ പ്രദര്‍ശിപ്പിച്ചത്. ജനിതക ശാസ്ത്രജ്ഞനായ എറോള്‍ എറിനിലൂടെയാണ് ചിത്രം മുന്നേറുന്നത്. സെമിഹ് കപ്ലനോഗ്ലുവാണ് സംവിധായകന്‍.

 
 
 

shortlink

Related Articles

Post Your Comments


Back to top button