BollywoodLatest News

ബോളിവുഡ് നായികയ്ക്ക് നേരെ ലൈംഗിക അതിക്രമം; ലൈവ് വീഡിയോയിൽ പൊട്ടിക്കരഞ്ഞ് താരം

ന്യൂഡല്‍ഹി: ബോളിവുഡ് നായിക സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം. ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചത്.

പിന്നിലിരുന്ന യാത്രക്കാരന്‍ തന്റെ കാല്‍ ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍പ്പോഴാണ് അക്രമിയുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നു സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വെളിപ്പെടുത്തി. പിന്നിലിരുന്നയാള്‍ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും സൈറ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരഞ്ഞുകൊണ്ടാണ് സൈറ സംഭവങ്ങള്‍ വിവരിക്കുന്നത്.

എന്നാൽ ഇരുട്ടായതിനാൽ അക്രമിയുടെ ചിത്രമെടുക്കാൻ താരത്തിന് സാധിച്ചില്ല.പത്തു മിനിട്ട് അക്രമം നീണ്ടുനിന്നിരുന്നതായും താരം പറഞ്ഞു.സൈറയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായും പീഡനത്തിനു ശ്രമിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എയര്‍ വിസ്താര അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button