CinemaMollywoodNEWS

നമ്പി നാരായണനാകുന്നത് മോഹന്‍ലാല്‍ അല്ല മറ്റൊരു സൂപ്പര്‍ താരം

ഐ എസ് ആര്‍  ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. നടന്‍ മോഹന്‍ലാല്‍ നമ്പി നാരായണനായി അഭിനയിക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല പകരം കോളിവുഡ് സൂപ്പര്‍ താരം മാധവന്‍ നമ്പി നാരായണനായി അഭിനയിക്കുമെന്നാണ് പുതിയ വിവരം. നമ്പി നാരായണന്‍റെ 25 മുതല്‍ 75 വരെയുള്ള കാലഘട്ടമാണ് സിനിമ പറയുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാധവന്‍, നമ്പി നാരായണനെ നേരില്‍ കാണാനായി തലസ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.നവാഗതനായ ആനന്ദ് മഹാദേവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍

shortlink

Related Articles

Post Your Comments


Back to top button