FestivalGeneralIFFKNEWS

ഐ.എഫ്.എഫ്.കെ: മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നാളെ (നവംബര്‍ 24) കൂടി രജിസ്റ്റര്‍ ചെയ്യാം

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മീഡിയ പാസിന് നവം.24 വൈകിട്ട് മൂന്നു മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിവരുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, തസ്തിക, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയടങ്ങിയ മുന്‍ഗണന ക്രമത്തിലുള്ള ലിസ്റ്റ് തിരുവനന്തപുരം ബ്യൂറോചീഫ് സാക്ഷ്യപ്പെടുത്തി നവംബര്‍ 28 ന് വൈകിട്ട് അഞ്ച് മണിക്കകം പി.ആര്‍.ഡി പ്രസ് റിലീസിലെത്തിക്കണം. 
ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍മാര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വാര്‍ത്തകള്‍ നല്‍കുന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ മേധാവിയുടെ കത്ത് നല്‍കണം.ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍മാരും സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ കത്ത് എത്തിക്കണം. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഡിസംബര്‍ നാലിന് വിതരണം ചെയ്യും

shortlink

Related Articles

Post Your Comments


Back to top button