CinemaMollywoodNEWS

ഒരു മണിക്കൂറില്‍ അരലക്ഷം കാഴ്ചക്കാര്‍; മാസ്റ്റര്‍ പീസിന്‍റെ ടീസര്‍ കാണാം

അജയ് വാസുദേവ്- മമ്മൂട്ടി ടീം ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്‌’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് കാഴ്ചക്കാരോടെ മാസ് ആയി മുന്നേറുകയാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്‌. ക്യാമ്പസ് പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.

ടീസര്‍ കാണാം

സി.എച്ച് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. അഞ്ചു സംഘട്ടന സംവിധായകരാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.

കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ‘മാസ്റ്റര്‍ ഓഫ് മാസസ്’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റന്‍ എന്ന കോളേജ് പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി.

ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 21 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button