CinemaGeneralIndian CinemaLatest NewsNEWS

പീഡിപ്പിച്ചതായി പരാതി കൊടുക്കുമെന്ന് യുവതിയുടെ ഭീഷണി; ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കഥപറയാനായി സമീപിച്ച യുവതി പീഡിപ്പിച്ചതായി പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി നടന്‍ ഉണ്ണി മുകുന്ദന്‍. തിരക്കഥ ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് അഭിനയിക്കില്ലെന്ന് പറഞ്ഞതിനാലാണ് യുവതിയുടെ ഭീഷണി. ഇതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തിരക്കഥ വായിച്ചു കേള്‍പ്പിക്കാന്‍ എന്ന വ്യാജേനയാണ് ഇടപ്പള്ളിയിലെ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എഴുത്തുകാരിയായ യുവതി എത്തിയത്. തിരക്കഥ വായിച്ച് കഴിഞ്ഞ ശേഷം യുവതി തന്റെ സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചു. പരാതി നൽകാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഉണ്ണി മുകുന്ദന്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

ആഗസ്തിലായിരുന്നു ഒറ്റപ്പാലം സ്വദേശിനിയായ യുവതി ഉണ്ണിയുടെ ഫ്ലാറ്റില്‍ എത്തുന്നത്‌. തിരക്കഥ ഇഷ്ടമാകാത്തതിനാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതാണ്‌ യുവതിയെ പ്രകോപിച്ചതെന്നു താരം പറഞ്ഞു. പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പീഡിപ്പിച്ചതായി കാട്ടി പോലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണിമുഴക്കിയതായും കാട്ടിയാണ് ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button