Latest NewsMollywoodTollywood

സോഷ്യല്‍ മീഡിയയില്‍ വൈറലായ നിവേദയുടെ ഡബ്മാഷ്: വീഡിയോ കാണാം

ലയാളത്തില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയ നടിയാണ് നിവേദ തോമസ്.താരം മുടിമുറിച്ച് സുന്ദരിയായത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ ഡബ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കല്ല്യാണരാമനിലെ ഇന്നസെന്റിന്‍റെ ചോറ് വിളമ്പല്‍ ഡയലോഗാണ് നിവേദ അഭിനയിച്ചിരിക്കുന്നത്. സഹോദരന്‍ നിഖില്‍ തോമസിനൊപ്പമാണ് താരത്തിന്‍റെ കിടിലന്‍ ഡബ്മാഷ്.ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം വീഡിയോ ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

തെലുങ്കിലെ മികച്ച പുതുമുഖ നടിയ്ക്കുള്ള സൈമ പുരസ്‌കാരവും നിവേദയ്ക്ക് കിട്ടിയിരുന്നു. തെലുങ്കിനൊപ്പം കന്നഡയിലുമായി നിവേദയുടെ നാല് സിനിമകളാണ് അണിയറയില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button