AwardsLatest NewsOscarWorld Cinemas

വിസാ നിരോധനം മൂലം ഒാസ്കാർ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെപോയ ഇറാൻ സംവിധായിക

വിസാ നിരോധനം മൂലം ഒാസ്കാർ വനിതാ നോമിനി സംവിധായികയ്ക്ക് ഒാസ്കർ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഇറാൻ സ്വദേശിയായ സംവിധായിക നർഗീസ് അബയറിനാണ് ഒാസ്കർ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തത്. നർഗീസിന്‍റെ ചിത്രം ബ്രീത്ത് (നഫസ് )ഒാസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനടക്കം ആറു മുസ്ലിം രാജ്യങ്ങൾക്കാണ് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇതാണ് വിസ നിരോധനത്തിന്റെ കാരണം അതേസമയം, സിനിമ-സംസ്കാരങ്ങൾക്ക് അതിർത്തികളില്ലെന്നും അവ മനുഷ്യരെ ഒന്നാക്കുകയുമാണ് ചെയ്യുകയെന്നും നർഗീസ് പ്രതികരിച്ചു.

മാജിദ് മജീദി, അസ്ഗർ ഫർഹാദി എന്നി ഇറാനിയൻ സംവിധായകർ നേരത്തെ ഒാസ്കർ പുരസ്കാരം നേടിയിരുന്നെങ്കിലും ഇതാദ്യമാണ് ഒരു വനിതാ സംവിധായികയ്ക്ക് നോമിനേഷൻ ലഭിക്കുന്നത്. ബഹർ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ബ്രീത്ത് (നഫസ് ) എന്ന ചിത്രത്തിലൂടെ പറയുന്നത്. ഇസ്ലാമിക് വിപ്ലവവും ഇറാൻ – ഇറാഖ് യുദ്ധവും രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങളും ചിത്രം പങ്കുവെയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button