BollywoodGeneralLatest NewsNEWSWOODs

നടി രാഖി സാവന്തിന്റെ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ വീണ്ടും വിവാഹിതനായി: വധു ബിഗ് ബോസ് താരം

ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച്‌ പോലീസില്‍ രാഖി പരാതി നല്‍കി

ബോളിവുഡ് വിവാദ താരം രാഖി സാവന്തിന്റെ മുന്‍ഭര്‍ത്താവ് ആദില്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ബിഗ് ബോസ് താരവും നടിയും മോഡലുമായ സോമി ഖാന്‍ ആണ് വധു. കുറച്ചു നാളുകളായി പ്രണയത്തിലായിരു ന്നു ആദിലും സോമിയും. മാര്‍ച്ച്‌ 3ന് ആണ് ഇരുവരും വിവാഹിതരായത്.

തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് ആദില്‍ ഖാന്‍ കുറിച്ചു

read also: വസ്ത്ര കടയുടെ ഉദ്ഘാടനത്തിനിടയിൽ ഫോട്ടോ എടുക്കാൻ ആരാധകൻ, ശരീരത്തില്‍ കടന്നുപിടിച്ചു; പ്രതികരിച്ച്‌ കാജല്‍ അഗര്‍വാള്‍

വന്‍ വിവാദം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു ആദില്‍ ഖാന്റെയും രാഖി സാവന്തിന്റെയും വിവാഹവും വേർപിരിയലും. ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച്‌ പോലീസില്‍ രാഖി പരാതി നല്‍കിയിരുന്നു. ഈ സമയത്ത് ആദിലിനെതിരേ ഓരു ഇറാനിയന്‍ യുവതി ലൈംഗിക പീഡനവും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button