GeneralLatest NewsMollywoodNEWSWOODs

ആര് ഭരിച്ചാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവമല്ലേ: തന്റെ രാഷ്ട്രീയമെന്തെന്നു വെളിപ്പെടുത്തി മീനാക്ഷി

മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാല്‍ അഹാ ഇവിടം സ്വർഗ്ഗമല്ലെ

കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ച്‌ നടി മീനാക്ഷി അനൂപ്. തിര‌ഞ്ഞെടുപ്പില്‍ ഭാഗമാകാൻ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും മീനാക്ഷി പറ‌യുന്നു.

‘കഴിഞ്ഞ പോസ്റ്റില്‍ മീനാക്ഷിയുടെ രാഷ്ട്രീയമെന്താണ്, സ്വന്തമായി നിലപാടുകള്‍ ഉള്ളയാളാണോ, ഇത്തരം കാര്യങ്ങള്‍ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് തുടങ്ങിയ കമന്റുകളാണ് ഏറെയും വന്നിട്ടുള്ളത്. ഒരു കലാകാരി എന്ന നിലയില്‍ എല്ലാവരും നമ്മുടെ മീനാക്ഷി എന്നാണ് പറയുന്നത്. ഒരു പക്ഷം ചേർന്നുകഴിഞ്ഞാല്‍ നമ്മുടെ മീനാക്ഷി അവരുടെ മീനാക്ഷി എന്നാകും. ഈ തിരിവുകളെയാണ് ഭയപ്പെടുന്നതെന്നാണ് മീനാക്ഷി കുറിപ്പില്‍ പറയുന്നു.

read also: എസ്. ജെ.സൂര്യ ഇനി മലയാള സിനിമയിലേക്ക് : നിർമ്മാണം ബാദുഷാ സിനിമാസ്, സംവിധാനം വിപിൻ‌ദാസ്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അനുനയ … നയം വ്യക്തമാക്കുന്നു…

കഴിഞ്ഞ പോസ്റ്റില്‍ ചില കമൻ്റുകളില്‍ എൻ്റെ രാഷ്ട്രീയമെന്താണ് … സ്വന്തമായി നിലപാടുകള്‍ ഉള്ളയാളാണോ .. ഇത്തരം കാര്യങ്ങള്‍ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി… എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാല്‍ പറയട്ടെ….

ഭയക്കുന്നുവെന്നതല്ല ..കലാകാരന്മാരും മറ്റും നമ്മുടെ ആള്‍ ( ഉദാ..നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികള്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു… ( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ) ഞാൻ ഒരു പക്ഷം നിന്നു പറയുമ്ബോള്‍ ഞങ്ങടെ മീനാക്ഷി … അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങള്‍ … ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്… ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല … ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത് … എന്നാല്‍ ഒരുമിച്ച്‌ നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാല്‍ എത്ര സുന്ദരമാവും കാര്യങ്ങള്‍… എനിക്കും നിലപാടുകള്‍ ഉണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ് … ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി …രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ് … സ്കോട്ട്ലെൻറ് ..etc ) അയിത്തീരണമെന്നാണ് ആഗ്രഹം… സത്യത്തില്‍ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കല്‍ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങള്‍ ഒക്കെ … കാരണം മലയാളി പൊളിയല്ലേ… മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാല്‍ അഹാ ഇവിടം സ്വർഗ്ഗമല്ലെ … അത് ആര് ഭരിച്ചാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവമല്ലെ .. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങള്‍ കേള്‍ക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കള്‍ പ്രത്യേകിച്ച്‌ .വനിതാ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ.. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം …എൻ്റെ ചെറിയ അറിവുകളില്‍ നിന്നെഴുതുന്നു.. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ :

..പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല … എന്ന നിലപാടിലാണിപ്പോള്‍… കുറച്ചു കൂടി വലുതാവട്ടെ … ചിലപ്പോള്‍ ഞാനും നിലപാടുകള്‍ വ്യക്തമാക്കിയേക്കാം … ഇപ്പോള്‍ ക്ഷമിക്കുമല്ലോ…

shortlink

Related Articles

Post Your Comments


Back to top button