BollywoodLatest News

ദീപകിനു ഗുരുതരമായ രോഗം; അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ വിധവയായി തീരും; വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി നടി രാഖി

ബോളിവുഡിലെ വിവാദനായികമാരില്‍ ഒരാളാണ് രാഖി സാവന്ത്. ഹാസ്യ താരം ദീപകുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ചിലവ് കുറയ്ക്കാന്‍ നഗ്നരായി ആണ് വിവാഹം നടത്തുകയെന്നും രാഖി പറഞ്ഞത് വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി രാഖി.

ദീപകിനു ഗുരുതരമായ ഒരു രോഗമുണ്ടെന്ന് മനസിലായെന്നും വിവാഹം ചെയ്‌താല്‍ താന്‍ വിധവയായി തീരുമെന്നും താരം പറയുന്നു. ”അദ്ദേഹം ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാന്‍ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങിനെ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ലെന്നു തീരുമാനിച്ചത്.”

കൂടാതെ ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കുമെന്നും താരം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button