BollywoodGeneralLatest NewsNEWSWOODs

പത്തു വർഷത്തെ പ്രണയം: താരസുന്ദരി താപ്‌സി പന്നു വിവാഹിതയാവുന്നു

ഉദയ്പൂരില്‍ വെച്ച്‌ സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകള്‍

ബോളിവുഡ് താരസുന്ദരി താപ്‌സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരൻ. പത്ത് വർഷത്തില്‍ അധികം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച്‌ സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാകും ക്ഷണമുണ്ടാകുക. ബോളിവുഡിലെ സൂപ്പർതാരങ്ങള്‍ക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം.

read also: ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ദിവസം ഞാന്‍ കാണുന്നില്ല’; ഇന്നസെന്റിന്റെ മകന്റെ കുറിപ്പ്

43കാരനായ മാതിയസ് ബോ ഒളിംപിക്സ് മെഡലിസ്റ്റും ലോക ഒന്നാം നമ്പർ താരവുമാണ്. പ്രണയം പത്ത് വർഷം പിന്നിട്ടതിന്റെ സന്തോഷം താപ്സി നേരത്തെ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button