GeneralLatest NewsMollywoodNEWSWOODs

‘എല്ലാം ആരംഭിച്ച കപാലീശ്വരക്ഷേത്ര സന്നിധിയില്‍’: ഭാര്യയ്‌ക്കൊപ്പം ക്ഷേത്ര ദർശനം നടത്തി ഗോവിന്ദ് പത്മസൂര്യ

ഗോപികയുമായുള്ള ആദ്യ കൂടിക്കാഴ്ച കപാലീശ്വരക്ഷേത്രത്തില്‍ വച്ചായിരുന്നു

ചെന്നൈയിലെ കപാലീശ്വരക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ‘എല്ലാം ആരംഭിച്ച കപാലീശ്വരക്ഷേത്ര സന്നിധിയില്‍’ എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമത്തിൽ ഗോവിന്ദ് പത്മസൂര്യ ചിത്രം പങ്കുവച്ചു.

read also: പത്തു വർഷത്തെ പ്രണയം: താരസുന്ദരി താപ്‌സി പന്നു വിവാഹിതയാവുന്നു

ഗോപികയുമായുള്ള ആദ്യ കൂടിക്കാഴ്ച കപാലീശ്വരക്ഷേത്രത്തില്‍ വച്ചായിരുന്നു എന്ന് വിവാഹ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ ജിപി പറഞ്ഞിരുന്നു. തന്റെ ഇഷ്ട ദൈവമാണ് കപാലീശ്വരൻ. അതുകൊണ്ടുതന്നെയാണ് ആദ്യ കൂടിക്കാഴ്ച ക്ഷേത്രത്തിലാക്കിയത്. ചെന്നൈയില്‍ എത്തുമ്പോഴെല്ലാം കപാലീശ്വര ക്ഷേത്രത്തില്‍ ദർശനം നടത്താതെ പോകാറില്ലെന്നും ജിപി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button