GeneralLatest NewsNEWSTV Shows

ആദ്യം പിരിയാൻ തീരുമാനിച്ചവരാണ് ഞങ്ങള്‍: വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ജിപിയും ഗോപികയും

എന്നാല്‍  ഇത് വര്‍ക്കാകില്ല എന്ന് ഗോപികയോട് വ്യക്തമാക്കുകയായിരുന്നു.

നടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നുവെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. കുടുംബക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിവാഹ ആലോചനയിലേക്ക് എത്തിയതെന്നു താരങ്ങൾ വെളിപ്പെടുത്തി.

ഗോവിന്ദ് പത്മസൂര്യയും ഗോപികയും യൂട്യൂബ് വീഡിയോയിലൂടെ തങ്ങളുടെ വിവാഹത്തെക്കുറിച്ച് പങ്കുവച്ചത് ശ്രദ്ധ നേടുന്നു. ഗോവിന്ദ് പത്മസൂര്യയുടെ അച്ഛന്റെ അനിയത്തിയും തന്റെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു എന്ന് ഗോപിക വ്യക്തമാക്കുന്നു. അവരാണ് ഇങ്ങനെ ഞങ്ങള്‍ക്കായി ഒരു വിവാഹം ആലോചിച്ചത്. ഗോപികയെ പോയി കാണണമെന്ന് മേമ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ജിപിയും പറഞ്ഞു. എന്നാല്‍ അതിന് അത്ര പ്രധാന്യം ആദ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കര്‍ശന നിര്‍ദ്ദേശമുണ്ടായപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയില്‍ പോയി കാണുകയും ചെയ്‍തത്. കാപാലീശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി.

read also: ‘എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’ നടി അമല പോൾ വിവാഹിതയായി

‘മനസ് തുറന്ന് സംസാരിച്ചു. ഒടുവില്‍ നല്ല കൂട്ടാണെന്ന് മനസ്സിലായി. എന്നാല്‍ തീരുമാനം ആലോചിച്ച് പിന്നീട് പറയാം’ എന്ന് ഗോപിക വ്യക്തമാക്കി. എന്നാല്‍  ഇത് വര്‍ക്കാകില്ല എന്ന് ഗോപികയോട് വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തതയോടെ ജിപി പറഞ്ഞു.

‘അവസാന തീരുമാനം വീട്ടുകാരോട് രണ്ടുപേരും പറഞ്ഞത് പിന്നീടായിരുന്നു. കൂടുതല്‍ പരസ്‍പരം മനസിലാക്കാൻ ശ്രമിച്ചു. പ്രണയത്തിലെത്താനുമായി സമയം മാറ്റിവെച്ചു. പിന്നീട് കുടുംബാംഗങ്ങള്‍ ആലോചിച്ച് തങ്ങളുടെ വിവാഹ നിശ്ചയം നടത്താൻ തീരുമാനിക്കുകയുമായിരുന്നു’ എന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപികയും പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button